തിളക്കമുള്ള മനോഹരമായ ചര്‍മ്മം ലഭിക്കുന്നതിന് ആദ്യം വേണ്ടത് ശരിയായ ചര്‍മ്മസംരക്ഷണമാണ്. മേക്‌അപ് നമ്മുടെ സ്വാഭാവിക ഭംഗി ഉയര്‍ത്താന്‍ സഹായിക്കും. എന്നാല്‍, സൗന്ദര്യ വര്‍ധനയ്‌ക്ക് ഉപയോഗിക്കുന്ന ഉത്‌പന്നങ്ങള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്‌തില്ല എങ്കില്‍ നേരെ വിപരീതമായിരിക്കും ഫലം. മേക് അപ് മാറ്റാതെ കിടന്ന് ഉറങ്ങിയാല്‍ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയുകയും മുഖക്കുരുവും അകാല വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളും ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യും. അതിനാല്‍ ഉറങ്ങുന്നതിന് മുമ്പ് മേക് അപ് പൂര്‍ണ്ണമായി നീക്കം ചെയ്യാന്‍ ഓര്‍ക്കണം.
TEL - 0484 2313740
Visit : www.liveinmorestyle.com
No comments:
Post a Comment